നെടുമ്പാശ്ശേരി : മദ്യലഹരിയിൽ ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് പിടിയിൽ. മൂവാറ്റപുഴ ആയവന സ്വദേശി ബാദുഷ (24) ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. നിലമ്പൂർ സ്വദേശി മുഹമ്മദ് ഷെമീർ (35), പെരിന്തൽമണ്ണ സ്വദേശി രാഗേഷ് വാരിയർ (43) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച കരിയാട്ടിലെ വാടകവീട്ടിലാണ് സംഭവം. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പണം കടം കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വിഷയത്തിൽ ഇടപെട്ടപ്പോൾ പ്രകോപിതനായ ബാദുഷ കാറിന്റെ വീൽ സ്പാനർ ഉപയോഗിച്ച് ഇരുവരുടെയും തലയ്ക്കടിക്കുകയായിരുന്നു. ഇവരെ അങ്കമാലിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

