റെയിൽവേ സ്റ്റേഷനിൽ പൊലീസിന്റെ പ്രത്യേക പരിശോധന

0
3

ആലുവ: തിരുവനന്തപുരത്തു ട്രെയിനിൽ പെൺകുട്ടിക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനിൽ പൊലീസ് പ്രത്യേക പരിശോധന നടത്തി. ഇൻസ്പെക്ടർ വേണു, ഇ.കെ.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ട്രെയിനിലും പ്ലാറ്റ്ഫോമിലും സംശയകരമായി കണ്ട ബാഗേജുകൾ തുറന്നു പരിശോധിച്ചു. ഏറ്റവുമധികം അതിഥിത്തൊഴിലാളികൾ എത്തുന്ന വിവേക് എക്സ്പ്രസിൽ വന്ന മുഴുവൻ യാത്രക്കാരുടെയും ബാഗേജുകൾ പരിശോധിച്ചു. സംസ്ഥാനത്തെ മറ്റു പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here