ചൂർണിക്കര പഞ്ചായത്തിലെ സ്കൂളുകൾ പുകയിലമുക്തം

0
4
• ചൂർണിക്കര പഞ്ചായത്തിലെ സ്കൂളുകൾ പുകയിലമുക്തമാക്കുന്ന പരിപാടി വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്യുന്നു

ചൂർണിക്കര : ചൂർണിക്കര പഞ്ചായത്തിലെ എല്ലാ സ്കൂളുകളും പുകയിലമുക്ത സ്കൂളുകളായി പ്രഖ്യാപിച്ചു. നിർമല ഹൈസ്കൂളിൽവെച്ചുനടന്ന ചടങ്ങിൽ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീലാജോസ് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക്, സ്കൂൾ പ്രിൻസിപ്പൽ സി. റിന്റാ, പഞ്ചായത്തംഗങ്ങളായ രാജേഷ് പുത്തനങ്ങാടി, പി.എസ്. യൂസഫ്, ലൈലാഅബ്ദുൾ ഖാദർ, ഹെൽത്ത് ഇൻസ്പെക്ടർ അരുൺഘോഷ്, ജോസ് ദാസ് തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here