കാർമൽ ജ്യോതി അടിമാലി ഓവറോൾ ചാമ്പ്യൻ

0
4

നെടുമ്പാശേരി: ഭിന്നശേഷി കുട്ടികൾക്കായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ എയർപോർട്ടിന്റെ നേതൃത്വത്തിൽ നടത്തിയ അത്‌ലറ്റിക് മഹാമേളയിൽ കാർമൽ ജ്യോതി അടിമാലിക്ക്‌ ഓവറോൾ ചാമ്പ്യൻഷിപ്‌. പാലാ സ്നേഹാലയ രണ്ടാംസ്ഥാനവും നിർമലസദൻ മൂവാറ്റുപുഴ മൂന്നാംസ്ഥാനവും നേടി. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിൽ നടന്ന മേള റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി എൻ രമേശ് ഉദ്ഘാടനം ചെയ്തു.

കൊച്ചി എയർപോർട്ട് റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ വി യു നാസർ അധ്യക്ഷനായി. റോജി എം ജോൺ എംഎൽഎ ട്രോഫികൾ സമ്മാനിച്ചു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി, പ്രിൻസിപ്പൽ റീന രാജേഷ്, റോട്ടറി ഡിസ്ട്രിക്ട്‌ ഡയറക്ടർ നൈജു ആന്റണി, റോട്ടറി അസി. ഗവർണർ ആന്റു ഡൊമിനിക്, സെക്രട്ടറി ജോർജ് ഇലഞ്ഞിക്കൽ, ചാർട്ടർ പ്രസിഡന്റ്‌ ഡോ. സന്തോഷ് തോമസ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here