പത്രിക പരിശോധനയ്ക്കിടെ തർക്കം : ആ​ലു​വ​യി​ലും എ​ട​ത്ത​ല​യി​ലും ഇ​ന്ന് സൂ​ക്ഷ്മ പ​രി​ശോ​ധ​ന

0
13

ആ​ലു​വ: എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ൾ ത​ർ​ക്കം ഉ​ന്ന​യി​ച്ച​തോ​ടെ ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലും എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തി​ലും ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​ക​ൾ ഇ​ന്ന് വീ​ണ്ടും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. ആ​ലു​വ ന​ഗ​ര​സ​ഭ ഒ​മ്പ​താം വാ​ർ​ഡ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും സി​റ്റിം​ഗ് കൗ​ൺ​സി​ല​റു​മാ​യ കെ.​വി. സ​ര​ള, എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് 23-ാം വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും കോ​ൺ​ഗ്ര​സ് നൊ​ച്ചി​മ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ എ.​എ. മാ​യി​ൻ എ​ന്നി​വ​രു​ടെ പ​ത്രി​ക​ക​ക​ളാ​ണ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​ത്.

2012ൽ ​ശി​വ​രാ​ത്രി സ​മ​യ​ത്ത് മ​ണ​പ്പു​റ​ത്തേ​ക്ക് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നാ​യി ന​ട​പ്പാ​ലം നി​ർ​മി​ച്ചി​രു​ന്നു. അ​ന്ന് കെ.​വി. സ​ര​ള പ്ര​സി​ഡ​ന്‍റാ​യ ആ​ലു​വ ശ്രീ​കൃ​ഷ്‌​ണ സ്വാ​മി ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യ്ക്ക് ആ​ലു​വ ന​ഗ​ര​സ​ഭ മു​ൻ​കൂ​റാ​യി ന​ൽ​കി​യ പ​ണം തി​രി​ച്ച​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ കേ​സ് ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ പേ​രി​ൽ പ​ത്രി​ക ത​ള്ള​ണ​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ആ​വ​ശ്യം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​തേ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ പ​ത്രി​ക സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധ​ന.

എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് 23-ാം വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശി​ക്ഷി​ക്ക​പ്പെ​ട്ട വി​വ​രം പ​ത്രി​ക​യി​ൽ മ​റ​ച്ചുവ​ച്ചെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ആ​രോ​പ​ണം. 2018 ൽ ​ആ​ലു​വ മു​ൻ​സി​ഫ് കോ​ട​തി​യി​ലു​ണ്ടാ​യ മ​ൾ​ട്ടി​പ​ർ​പ്പ​സ് സ​ഹ​ക​ര​ണ സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. 5,800 രൂ​പ പി​ഴ​യ​ട​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട വി​വ​ര​ങ്ങ​ളൊ​ന്നും പ​ത്രി​ക​യി​ൽ കാ​ണി​ച്ചി​രു​ന്നി​ല്ല എന്നാണ് പരാതിക്കാരന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here