ആലുവ: പെരിയാറില്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴ കോലുവള്ളി വാതല്ലൂര്‍ വീട്ടില്‍ സന്തോഷിന്റെ മകന് സിദ്ധാര്‍ഥിനെ (26) യാണ് ആലുവ തുരുത്ത് റെയില്‍വേ നടപ്പാലത്തിന് സമീപം കണ്ടെത്തിയത്.
സ്കൂള്‍ വിദ്യാര്‍ഥികളാണ് പെരിയാറിലൂടെ മൃതദേഹം ഒഴുകുന്നത് കണ്ടത്. തുടര്‍ന്ന് ആലുവ പോലീസിന് വിവരം കൈമാറി. മരിച്ച യുവാവ് എറണാകുളത്ത് വിദ്യാര്‍ഥിയാണ്. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: സിന്ധു. സഹോദരന്: അദ്വൈത്.

