കീഴ്‌മാട് പഞ്ചായത്തിലെ എം ബി ഷക്കീർ പ്രചരണത്തിൽ മുന്നിൽ, വിജയം സുനിശ്‌ചിതമെന്ന്‌ വോട്ടർമാർ

0
86

ആലുവ: പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ പത്ത്‌ നാൾ ശേഷിക്കെ കീ്ഴ്‌മാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി പ്രചരണരംഗത്ത്‌ എതിരാളികളേക്കാൾ മുൻപന്തിയിലാണ്‌. സേവനമാണ്‌ രാഷ്‌ട്രീയമെന്ന്‌ കരുതുന്ന ചുരുക്കം ചിലരിൽ ഒരാളായ എം ബി ഷക്കീറിൻ്റെ പൊതുരംഗത്തെ സജീവമായ പ്രവർത്തനങ്ങൾ നേരിട്ടറിയാവുന്ന ഇവിടുത്തെ ജനങ്ങളുടെ പിന്തുണ തന്നെയാണ്‌ ഇദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പിൻ്റെ പ്രചരണായുധം. സേവനമാണ് ഏറ്റവും വലിയ രാഷ്ട്രീയമെന്ന് ജീവിതം കൊണ്ട് തെളിയിച്ച എം.ബി. ഷക്കീർ സ്ഥാനാർത്ഥി ആയി എത്തിയതോടെ ജനങ്ങൾ ഒന്നടങ്കം ഇദ്ദേഹത്തോടൊപ്പമെന്ന പ്രതീതിയാണ്‌. മറ്റു സ്ഥാർത്ഥികളേക്കാൾ വാർഡിനെ ആഴത്തിൽ അറിയുന്ന ഷക്കീറിൻ്റെ പ്രചരണപ്രവർത്തനങ്ങൾ ഇതിനോടകം ജനപിന്തുണ ആർജ്ജിച്ച്‌ കഴിഞ്ഞിട്ടുണ്ട്‌. പ്രളയത്തിന്റെ കഠിന ദിനങ്ങളിൽ, കൊറോണ മഹാമാരിയുടെ അനിശ്ചിത രാത്രികളിൽ, മുണ്ടക്കൈ മുതൽ മൂന്നാർ, പൊട്ടിമുടി മുതൽ ചൂരൽമല വരെ ദുരന്തങ്ങൾ മനുഷ്യരുടെ ജീവിതം തകർത്തിടുന്നിടത്തെല്ലാം ടീം വെൽഫെയറിന്റെ സേവകർക്കൊപ്പം ഉയർന്ന്‌ കേട്ട പേരാണ്‌ ഷക്കീറിൻ്റേത്‌. നാട്ടിൽ എപ്പോഴും സേവനങ്ങൾക്കും പരസഹായങ്ങൾക്കും ആശ്രയിക്കാവുന്ന വ്യക്‌തി എന്ന നിലയിൽ ഷക്കീറിന്‌ മികച്ച പിന്തുണയാണ്‌ പ്രചരണത്തിലുടനീളം ലഭിക്കുന്നത്‌. ഷക്കീർ ഒരു പാർട്ടിയുടെയും ചിഹ്നം നോക്കിയല്ല സേവനങ്ങൾക്കിറിങ്ങിയത്‌ അതിനാൽ അദ്ദേഹത്തിനുളള വോട്ടും അങ്ങനെയായിരിക്കുമെന്ന ഒരു വോട്ടറുടെ വാക്കുകൾ വാർഡിലെ തരംഗവും ചൂണ്ടിക്കാട്ടുന്നുണ്ട്‌. സേവനത്തെ ‘പുണ്യം’ എന്ന വിശ്വാസത്തോടെ
അഹോരാത്രം പ്രവർത്തിക്കുന്ന ഷക്കീർ ഒരു വാർഡിന്റെ മതിലുകൾക്കപ്പുറത്തുളള സേവനങ്ങളാണ്‌ ചെയ്‌ത്‌ വന്നത്‌. അതിനാൽ ഷക്കീറിനായി വോട്ട്‌ തോടി പുറത്ത്‌ നിന്നുളളവരും പ്രചരണപരിപാടികൾക്കുണ്ട്‌. പ്രചരണങ്ങൾ അവസാനഘട്ടത്തിലേക്ക്‌ എത്തിയതോടെ വാർഡിലെ മുഴുവൻ വീടുകളിലും പലവട്ടം കയറി വോട്ട്‌ ചോദിക്കാൻ കഴിഞ്ഞതായും നാട്ടുകാരുടെ സ്‌നേഹവും കരുതലും സേവനങ്ങളിലൂടെ ഇനിയും തിരിച്ച്‌ നൽകുമെന്നും സ്ഥാനാർത്ഥി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here