ലക്ഷദ്വീപ് മുന്‍ എംപി എടത്തല പഞ്ചായത്തില്‍ പ്രചാരണത്തിന്; എല്‍ഡിഎഫിനു വേണ്ടി പ്രചാരണം നടത്തി

0
9

ആലുവ: ലക്ഷദ്വീപ് മുന്‍ എംപിയും എന്‍സിപി (എസ്) ദേശീയ ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസല്‍ എടത്തല പഞ്ചായത്തില്‍ എല്‍ഡിഎഫിനു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തി. ലക്ഷദ്വീപുകാര്‍ ആരും എടത്തലയില്‍ വോട്ടര്‍മാരല്ല.

പഞ്ചായത്ത് അംഗവും എന്‍വൈസി ദേശീയ വൈസ് പ്രസിഡന്റുമായ അഫ്‌സല്‍ കുഞ്ഞുമോന്റെ സുഹൃത്ത് എന്ന നിലയ്ക്കാണ് അദ്ദേഹം എത്തിയത്. വോട്ട് അഭ്യര്‍ഥിച്ചതിനു പുറമേ അഫ്‌സലിന്റെ വാര്‍ഡിലെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനവും മുഹമ്മദ് ഫൈസല്‍ നിര്‍വഹിച്ചു. 21-ാം വാര്‍ഡിലെ സ്ഥാനാര്‍ഥി രേഷ്മ അനൂബ്, ബ്ലോക്ക് പഞ്ചായത്ത് നൊച്ചിമ ഡിവിഷന്‍ സ്ഥാനാര്‍ഥി സാജിത അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here