കീഴ്മാട്: സംരംഭകനായും സാമൂഹിക പ്രവര്‍ത്തകനായും ജനങ്ങളുടെ ഇടയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയാണ് വി എ ഇബ്രാഹിംകുട്ടി. കീഴ്മാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ഓരോരുത്തര്‍ക്കും ഇബ്രാഹിംകുട്ടിയെന്ന വ്യക്തിയെ അറിയാമെന്നതും തെരഞ്ഞെടുപ്പിന് ഗുണം ചെയ്യുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് കീഴ്മാട് എട്ടാം വാര്‍ഡില്‍ നിന്ന് വി എ ഇബ്രാഹിംകുട്ടി ജനവിധി തേടുന്നത്.
ജനങ്ങളോടൊപ്പം ഏത് കാര്യത്തിലും എപ്പോഴും പ്രവര്‍ത്തനസജ്ജനായ ഇബ്രാഹിംകുട്ടിയെയാണ് വാര്‍ഡിലെ ജനങ്ങള്‍ക്ക് പരിചയം. ഒരു സംരംഭകന്‍ എന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തില്‍ കുറച്ച് പരിമിധികള്‍ ഉണ്ടായിരുന്നെങ്കിലും, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതു മുതല്‍ ബിസിനസ്സ് കുടുംബത്തെ ഏല്‍പ്പിച്ച് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇദ്ദേഹം.
പാലിയേറ്റീവ് കെയര്‍, ആരോഗ്യ സേവന മേഖലകള്‍, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള പൊതു പ്രവര്‍ത്തന പരിചയം കൂടുതല്‍ സജീവമാക്കുന്നതിനും മറ്റു സഹായ സേവന അവകാശ പോരാട്ട മേഖലകളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ഗവണ്‍മെന്റ് ഗവണ്‍മെന്റേതര സംവിധാനങ്ങളുമായി സഹകരിച്ച് എട്ടാം വാര്‍ഡിനെ മറ്റ് വെല്‍ഫെയര്‍ വാര്‍ഡുകള്‍ (വാര്‍ഡ് 2,3) പോലെ ഒരു മാതൃകവാര്‍ഡാക്കി മാറ്റുവാനും ലക്ഷ്യമിട്ടുകൊണ്ടാണ് വി എ ഇബ്രാഹംകുട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയത്. എട്ടാം വാര്‍ഡിനെ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച വാര്‍ഡാക്കി മാറ്റുക എന്നതാണ് സ്ഥാനാര്‍ത്ഥിയുടെ ലക്ഷ്യം.

