ആലുവ : മയക്കുമരുന്ന് കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലങ്ങാട് കോട്ടപ്പുറം ചീനവിള വീട്ടിൽ ആഷ്ലിൻ ഷാജി (23) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
ആലുവ വെസ്റ്റ്, പെരുമ്പാവൂർ, ചാലക്കുടി, പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, ദേഹോപദ്രവം, കവർച്ച, സ്ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ്, മയക്കുമരുന്ന് വിൽപ്പന തുടങ്ങി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മെയ് മാസം തൃശൂർ പാലിയേക്കര ഓവർബ്രിഡ്ജിന് സമീപം വച്ച് 125 കിലോഗ്രാം കഞ്ചാവ് പിടികൂടിയതിന് പുതുക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.ആലുവ വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ പി.പി ജസ്റ്റിൻ സബ്ബ് ഇൻസ്പെക്ടർമാരായ ടി.എസ് അമൽ, എം.എ നവാസ്, അസി. സബ്ബ് ഇൻസ്പെക്ടർ എൻ.എസ് സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ കെ.എ അൻഷാദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

