വികസനമുരടിപ്പിനെതിരെ 
ചെങ്ങമനാട് എൽഡിഎഫ് റാലി

0
3

നെടുമ്പാശേരി ; ചെങ്ങമനാട് പഞ്ചായത്തിന്റെ വികസനമുരടിപ്പിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ നടത്തുന്ന ജനമുന്നേറ്റയാത്ര സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനായ സിപിഐ ചെങ്ങമനാട് ലോക്കൽ സെക്രട്ടറി പി എ രഘുനാഥിന് പതാക കൈമാറി. സിപിഐ ചെങ്ങമനാട് ലോക്കൽ സെക്രട്ടറി സിദ്ദീഖ് ബാബു അധ്യക്ഷനായി.കെഎസ്‌കെടിയു ആലുവ ഏരിയ സെക്രട്ടറി ഇ എം സലിം, മുരളി പുത്തൻവേലി, ഗായത്രി വാസൻ, അഷറഫ് ചെങ്ങമനാട്, ജാഥ മാനേജർ കെ എ നാസർ, രഞ്ജു എന്നിവർ സംസാരിച്ചു. നവംബർ ഒന്നിന് എൽഡിഎഫ് നേതൃത്വത്തിൽ ചെങ്ങമനാട് കമ്പനിപ്പടിയിൽനിന്ന്‌ ആരംഭിക്കുന്ന ജാഥ വൈകിട്ട് വെണ്ണിപ്പറമ്പ് കവലയിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ കെ അഷറഫ് ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here