രമണിക്കിത് സന്തോഷക്കാലം

0
3

ആലുവ; ഒന്നുമില്ലായ്മയിൽ കൈത്താങ്ങായ സർക്കാരിന് നന്ദി പറയുകയാണ് കീഴ്മാട് എടയപ്പുറത്തെ പുളിക്കൽ വീട്ടിൽ കെ രമണി. രമണിയും മകനും ഉൾപ്പെട്ട കുടുംബം സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടതോടെ പഞ്ചായത്ത് സഹായഹസ്തവുമായെത്തി. സ്വയംതൊഴിലായി ലോട്ടറിക്കച്ചവടം ചെയ്യാൻ 25,000 രൂപയാണ് പഞ്ചായത്തും കുടുംബശ്രീയും സഹായമായി നൽകിയത്. അതോടൊപ്പം കീഴ്മാട് പഞ്ചായത്ത് 2.25 ലക്ഷം രൂപയ്ക്ക് വേങ്ങൂർ ചൂരക്കോട്ടിൽ മൂന്ന് സെന്റ്‌ വാങ്ങി നൽകി. വീട് നിർമാണത്തിന് ലൈഫ്‌ പദ്ധതിയിൽ നാല് ലക്ഷം രൂപയും അനുവദിച്ചു. ഇതിൽ 2.40 ലക്ഷം രൂപ ചെലവഴിച്ച് വീടിന്റെ പകുതി നിർമാണം പൂർത്തിയാക്കി. എത്രയുംവേഗം പണി പൂർത്തിയാക്കി അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ താമസിക്കാമെന്ന ആഗ്രഹത്തിലാണ് രമണി.

LEAVE A REPLY

Please enter your comment!
Please enter your name here