വനിതാസംഘം വാർഷികം ഉദ്ഘാടനം

0
5

ചെങ്ങമനാട്: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് വനിതാസംഘം 22-ാം വാർഷികം യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷയായി. വനിതാസംഘം സെക്രട്ടറി ബിന്ദു രതീഷ് സംഘടനാസന്ദേശം നൽകി. വൈസ് പ്രസിഡന്റ് സജിത സുഭാഷണൻ, ലീലാ ശശി, കെ.ആർ. ദിനേശ്,എ.ആർ. അമൽരാജ്, കെ.ഡി. സജീവൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അനുശ്രീ രാജേഷിനെ ആദരിച്ചു. ഭാരവാഹികളായി ചിന്നു അജീഷ് പ്രസിഡന്റ്), ലീല ശശി (വൈസ് പ്രസിഡന്റ്), സ്മിത്യ നിബി (സെക്രട്ടറി), സിന്ധു സജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here