സംസ്ഥാന ചെസ് ഇൻ സ്കൂൾ ടീം ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

0
6

ആലുവ: ചെസ്സ് അസോസിയേഷൻ കേരളയുടെയും എറണാകുളം ചെസ്സ് അസോസിയേഷന്റെയും അംഗീകാരത്തോടുകൂടി ചതുരംഗ ചെസ്സ് ക്ലബും വിദ്യാധിരാജ വിദ്യാഭവൻ സ്കൂളും സംഘടിപ്പിക്കുന്ന ചെസ്സ് ഇൻ സ്കൂൾ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിലാണ് ആരംഭിച്ചത്. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി 350 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

ജില്ലാ സെക്രട്ടറി എം കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ അതിഥി ഡെയ്സി സെബാസ്റ്യന്റെ സാന്നിധ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആർ ഗോപി മത്സരം ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ജോർജ് ജോൺ, ചെസ്സ് ഇൻ സ്കൂൾ ഭാരവാഹികളായ അഡ്വക്കറ്റ് സുപർണ്ണ ജയസിൽ, വികെ പ്രവീൺ കുമാർ, വൈസ് പ്രിൻസിപ്പൽ പാർവ്വതി ടിജി, സതീശൻ യുഎസ് സ്കൂൾ അക്കാദമിക് കോർഡിനേറ്റർ ഉമാരാജേന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here