കീഴ്മാട് എട്ടാം വാർഡ് മാതൃകാ വാർഡാക്കാൻ വി.എ. ഇബ്രാഹീം കുട്ടി

0
23

ആലുവ: വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിനെ പ്രതിനിധീകരിച്ചുകൊണ്ട് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായി മത്സര​രം​ഗത്തിറങ്ങുന്നത് വി.എ. ഇബ്രാഹിംകുട്ടിയാണ്. ഗ്യാസ് സിലിണ്ടർ ചിഹ്നത്തിലാണ് അദ്ദേഹം ജനവിധി തേടുന്നത്. എട്ടാം വാർഡിനെ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച വാർഡാക്കി മാറ്റുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായാണ് താൻ മത്സരരംഗത്തുള്ളതെന്ന് സ്ഥാനാർത്ഥി അറിയിച്ചു.

സംരംഭകൻ എന്ന നിലയിലും സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും വർഷങ്ങളായി വാർഡിലെ ജനങ്ങളോടൊപ്പം ജീവിക്കുന്ന വ്യക്തിയാണ് ഇബ്രാഹിംകുട്ടി. നിലവിൽ സംരംഭകൻ എന്ന നിലയിലുള്ള സമയപരിമിതി തന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, ബിസിനസും അനുബന്ധ കാര്യങ്ങളും കുടുംബാംഗങ്ങളെ ഏൽപ്പിച്ച് ഒരു പൂർണ്ണ പൊതുപ്രവർത്തകനായി, പൊതുസേവകനായി വാർഡിന്റെ ഇടയിൽ പ്രവർത്തിക്കുകയാണ് ഇദ്ദേഹം. നിലവിലുള്ള പാലിയേറ്റീവ് കെയർ, ആരോഗ്യ സേവന മേഖലകൾ, വയോജന പരിചരണം എന്നിവയിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും മറ്റു സഹായ സേവന മേഖലകളിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

എട്ടാം വാർഡിലെ ജനങ്ങളുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനായി ആവശ്യമായ സഹായങ്ങളും മറ്റ് സന്നദ്ധ സംഘടനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപിച്ചു. തങ്ങളുടെ സമീപപ്രദേശത്തുള്ള രണ്ടോ മൂന്നോ വാർഡുകൾ പോലെ എട്ടാം വാർഡിനെ ഒരു മാതൃക വാർഡാക്കി മാറ്റുവാൻ ലക്ഷ്യമിട്ടാണ് ഇബ്രാഹിംകുട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here