പ്രചരണത്തിനിടയിലും തൻറെ വിദ്യാർഥികളുടെ മത്സരങ്ങൾ കാണാൻ ഓടിയെത്തി യു ഡി എഫ് സ്ഥാനാർത്ഥി പി എ മുക്താർ

0
50

ആലുവ : കീഴ്മാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി പി.എ മുക്താർ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും താൻ മാനേജരായ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ കാണാൻ എറണാകുളം സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി. ജില്ലാ കലോത്സവം എറണാകുളത്ത് വച്ചാണ് നടക്കുന്നത്.

കഴിഞ്ഞ 14 വർഷമായി മാപ്പിള കലകളിൽ ജില്ലാ സംസ്ഥാന തല ചാമ്പ്യന്മാരായ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളുടെ അറബനമുട്ട്, ദഫ്, കോൽക്കളി, വട്ടപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ ഇന്നാണ് എറണാകുളത്ത് സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറിയത്.

അധ്യാപകരുടെയും മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും ആവശ്യത്തെ തുടർന്നാണ് തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ അദ്ദേഹം എറണാകുളത്ത് എത്തിച്ചേരുകയും കുട്ടികളെ ചേർത്തുപിടിക്കുകയും ചെയ്തത്.

കോൽക്കളി മത്സരത്തിലും ദഫ് മുട്ട് മത്സരത്തിലും ജില്ലാതലത്തിൽ നിന്ന് സംസ്ഥാനതല മത്സരത്തിന് സ്കൂൾ യോഗ്യത നേടിയിട്ടുണ്ട്. അധ്യാപകരായ കെ.എ നൗഷാദ്, വി.പി. അബൂബക്കർ, കെ.എം. ശാഹിർ, ഡോ:ഷാനവാസ് , പരിശീലകരായ അസ്ലം തമ്മനം മാഹിൻ പാനായിക്കുളം,ഇ.എം. നജീബ് എന്നിവരും കൂടെയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here