കീഴ്മാടിന് വേണം മുക്താറിനെ, വിജയ സാധ്യതയിൽ പ്രചരണം അവസാന ഘട്ടത്തിലേക്ക്

0
5

കൊച്ചി : ജില്ലാ പഞ്ചായത്ത് കീഴ്‌മാട് ഡിവിഷനിൽ നിന്ന് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.എ വിജയത്തിലേക്ക് അടുക്കുന്നു. നിലവില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രചരണം മുന്നോട്ട് പോകുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞതു മുതല്‍ ജനങ്ങളെ നേരില്‍ കണ്ടും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. 

കഴിഞ്ഞ ദിവസത്തെ തുടർച്ചയായി ഇന്ന് വൈകുന്നേരം 3 മണിക്ക് കീഴ്മാട് മണ്ഡല തല പര്യടന പരിപാടി നടക്കും. തോട്ടുമുഖം പടിഞ്ഞാക്കര ജംഗ്ഷനിൽ ആരംഭിക്കുന്ന പര്യടനം

ഉദ്ഘാടനം കെ പി സി സി മെമ്പർ എം. ഒ. ജോൺ ഉദ്‌ഘാടനം ചെയ്യും. രാത്രി 8 മണിക്ക് കുട്ടമശ്ശേരിയിൽ നടക്കുന്ന സമാപന സമ്മേളനം ഐ യു എം എൽ ജില്ലാ പ്രസിഡന്റ് എൻ വി സി അഹമ്മദ് ഉദ്‌ഘാടനം ചെയ്യും. യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കേരള കോൺഗ്രസ് ജേക്കബ് നേതാവ് പ്രിൻസ് വെള്ളറക്കൽ, ഡി സി കെ നേതാവ് രാജീവ് മുതിരക്കാട് തുടങ്ങിയവർ പങ്കെടുക്കും.

പ്രചരണങ്ങൾക്കെല്ലാം വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. കൃത്രിമത്വമില്ലാത്ത പെരുമാറ്റവും സംസാര രീതിയും ജനങ്ങളെ പാർട്ടി ബേധമില്ലാതെ മുക്താറിലേക്ക് ആകർഷിക്കുന്ന ഘടകമാണ്. ജനങ്ങളെ നേരില്‍ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിലും അവരോട് സംവദിക്കുന്നതിനും എതിര്‍ സ്ഥാനാര്‍ത്ഥികളെക്കാള്‍ ഏറെ മുന്നിലെത്താന്‍ മുക്താറിന് കഴിഞ്ഞുവെന്നത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന്റെ ആദ്യ ചവിട്ട് പടിയാണ്. മികച്ച ഗ്രാമപഞ്ചായത്ത് അംഗത്തിനുള്ള ഡോ. ബി.ആർ. അംബേദ്കർ നാഷണൽ അവാർഡ് 2020-ൽ കരസ്ഥമാക്കിയ ജനപ്രതിനിധി എന്ന നിലയിൽ ആ മികവ് ജില്ലാ പഞ്ചായത്തിലും തുടരും എന്നത് തീർച്ചയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here