സേവനത്തോടൊപ്പം വാർഡിന്റെ വികസനവും ലക്ഷ്യം; ഷക്കീറിനെ വിജയിപ്പിക്കാൻ കീഴ്മാടുകാർ

0
21

കീഴ്മാട് : കഴിഞ്ഞ 5 വർഷം വെൽഫെയർ പാർട്ടി മെമ്പർ വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ തുടരാൻ എം ബി ഷക്കീർ. അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും ചെയ്തു കാണിച്ചു കൊണ്ട് വികസനത്തിന്റെ പുത്തൻ വഴികൾ കീഴ്മാടിന് കാണിച്ചുകൊടുത്ത വെൽഫെയർ പാർട്ടി മികവുറ്റ ഒരു സ്ഥാനാർത്ഥിയെ തന്നെയാണ് മൂന്നാം വാർഡിൽ മത്സരിപ്പിക്കുന്നത്. മുഴുവൻ വോട്ടർമാരെയും നേരിൽക്കണ്ട് ഇനി വാർഡിൽ തുടർന്ന് നടപ്പിലാക്കേണ്ട കാര്യങ്ങൾ ജനങ്ങളിൽ നിന്ന് തന്നെ മനസിലാക്കി അത് പ്രവർത്തികമാക്കുമെന്ന ഉറപ്പ് അദ്ദേഹം ഓരോ വോട്ടർമാർക്കും നൽകുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ പോലെ അഴിമതി മുക്തവും സ്വജനപക്ഷപാതമില്ലാതതുമായ ഒരു ഭരണ സംവിധാനം വാർഡിൽ തുടർന്നും ഉണ്ടാകുമെന്ന് സ്ഥാനാർത്ഥിയും പാർട്ടി നേതൃത്വവും അവകാശപ്പെട്ടു.

തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തികരണം, ഭവനരഹിതനാട്, ചികിത്സാ ഭാരത്താല്‍ കഷ്ട്ടപ്പെടുന്നവരുടെ സംരക്ഷണം, വയോധികര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കല്‍, വിദ്യാഭ്യാസ മേഖല, ഉദ്യോഗാര്‍ത്ഥികള്‍കള്‍ക്ക് ആവശ്യമായ ഗൈഡന്‍സ്, യുവതി യുവാക്കള്‍ക്ക് അവരുടെ കലാകായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ അംഗികൃത രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം, വീട്ടമ്മമാര്‍ക്ക് സ്വയം
തൊഴില്‍ പരിശീലനം അങ്ങനെ തുടങ്ങി ഒരു സമഗ്ര വികസനം വാർഡിൽ നടപ്പിലാക്കും എന്ന് സ്ഥാനാർത്ഥി അവകാശപ്പെടുന്നു.

പ്രചരണ സമയത്ത് ജനങ്ങളിൽ നിന്ന് ലഭിച്ച സ്വീകാര്യത വോട്ടാക്കി മാറ്റും എന്ന ഉറപ്പിലാണ് പാർട്ടി നേതൃത്വം.

LEAVE A REPLY

Please enter your comment!
Please enter your name here