ഒന്നാമനാകാൻ കീഴ്മാട് ഒന്നാം വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി അബ്ദുൽ സലാം

0
13

കീഴ്മാട് : ആദർശ ശുദ്ധിയുള്ള രാഷ്ട്രീയ നിലപാടുകളിലൂടെയും സ്നേഹസ്പർശമുള്ള പൊതുപ്രവർത്തനത്തിലൂടെയും കീഴ്മാട് ഒന്നാം വാർഡിലെ ജനമനസ്സുകളിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി അബ്ദുൽ സലാമിന്റെ പേര് പതിഞ്ഞു കഴിഞ്ഞു. ചെറുപ്പം മുതൽ തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിലും ക്ലബ്ബ് പ്രവർത്തനങ്ങളിലും കായിക രംഗത്തും മറ്റുമായി സജീവമായിരുന്ന അബ്ദുൽ സലാം ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള വ്യക്തിത്വമാണ്. നാടിൻറെ വികസനം മാത്രം സ്വപ്നം കണ്ടുകൊണ്ടാണ് ഇദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്.

നാടിന്റെ വികസനം പൂര്‍ണ്ണമായി നടപ്പാക്കണമെങ്കില്‍ കൂടുതല്‍ ചിട്ടയായും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി താന്‍ ജനവിധി തേടുന്നത് എന്നാണ് സ്ഥാനാർത്ഥി പറയുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മെമ്പര്‍മാര്‍ സമീപ വാര്‍ഡുകളില്‍ നടപ്പാക്കിയ വികസന മാതൃകകള്‍ ഒന്നാം വാർഡിലും നടപ്പിലാക്കി ഒരു മാതൃകാ വാർഡാക്കി മാറ്റുമെന്ന ഉറപ്പാണ് ഓരോ വോട്ടർമാർക്കും അദ്ദേഹം നൽകുന്നത്.

വീടുകൾ കയറിയുള്ള പ്രചാരണപ്രവർത്തനങ്ങളിൽ വാൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വന്തമെന്നത് പോലെ നാടിനെയും നാട്ടുകാരെയും അറിയുന്നതിനാൽ സ്നേഹബന്ധമെല്ലാം വോട്ടാക്കി മാറ്റം എന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥിയും പാർട്ടി നേതൃത്വവും.

LEAVE A REPLY

Please enter your comment!
Please enter your name here