ജനക്ഷേമ വികസനങ്ങൾ വേണം, ഈ വാർഡിൽ ഇബ്രാഹീം കുട്ടി മതിയെന്ന് വോട്ടർമാർ

0
50

കീഴ്മാട്: സംരംഭകനായും സാമൂഹിക പ്രവര്‍ത്തകനായും ജനങ്ങളുടെ ഇടയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയാണ് വി എ ഇബ്രാഹിംകുട്ടി. കീഴ്മാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ഓരോരുത്തര്‍ക്കും ഇബ്രാഹിംകുട്ടിയെന്ന വ്യക്തിയെ അറിയാമെന്നതും തെരഞ്ഞെടുപ്പിന് ഗുണം ചെയ്യുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് കീഴ്മാട് എട്ടാം വാര്‍ഡില്‍ നിന്ന് വി എ ഇബ്രാഹിംകുട്ടി ജനവിധി തേടുന്നത്.

ഇപ്പോള്‍ വീടുകള്‍ കയറി വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ദിവസമാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയത്. പുതിയ ഭരണസമിതി ജയിക്കുന്ന വാര്‍ഡുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മൂന്ന് പ്രധാന പദ്ധതികള്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘എന്റെ വാര്‍ഡ്’ ആപ്ലിക്കേഷന്‍, കിടപ്പുരോഗികള്‍ക്കുള്ള സമ്പൂര്‍ണ്ണ പരിചരണം, സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സി എന്നിവയാണ് ഈ പദ്ധതികളില്‍ പ്രധാനമായിട്ടുള്ളത്.

ജയിക്കുന്ന വാര്‍ഡുകളില്‍ ‘എന്റെ വാര്‍ഡ്’ എന്ന് പറയുന്ന ഒരു ആപ്ലിക്കേഷന്‍ ആരംഭിക്കും. പഞ്ചായത്ത് തലത്തിലുള്ള എന്ത് ആവശ്യങ്ങള്‍ ഉണ്ടെങ്കിലും ആ വാര്‍ഡിലെ ജനങ്ങള്‍ക്ക് ഈ ആപ്ലിക്കേഷനില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കും. ജയിക്കുന്ന വാര്‍ഡുകളിലെല്ലാം 100% കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ വന്നുള്ള സേവനം നടപ്പിലാക്കും. അസുഖബാധിതരായ ആളുകള്‍ക്കായി മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സി സേവനം ലഭ്യമാക്കും. ഇതിനായി ഡോക്ടര്‍മാരുടെ ഒരു ടീം രൂപീകരിക്കും. ചികിത്സിക്കേണ്ട സ്ഥലം, ഫണ്ട് കുറഞ്ഞു കിട്ടുന്ന ആശുപത്രികള്‍ എന്നിവയെക്കുറിച്ച് സംശയമുള്ള ആളുകള്‍ക്ക് റിപ്പോര്‍ട്ടും മറ്റു വിവരങ്ങളും നല്‍കിയാല്‍ ഈ ടീം സൗജന്യമായി കണ്‍സള്‍ട്ടന്‍സി സര്‍വീസ് നല്‍കും. എവിടെയാണ് ട്രീറ്റ്മെന്റ് ചെയ്യേണ്ടത്, എന്താണ് റേറ്റ്, മാക്‌സിമം ബെസ്റ്റ് റേറ്റ് എവിടെ എന്ന കാര്യങ്ങളെക്കുറിച്ച് ഈ സേവനം വഴി അറിയാന്‍ സാധിക്കും.

നിരവധി പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ക്കായി വെല്‍ഫെയര്‍ പാര്‍ട്ടി അണിയറയില്‍ ഒരുക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള നേതാവായതുകൊണ്ട് ഇബ്രാഹിംകുട്ടിക്ക് വലിയ ജനപിന്തുണയാണുള്ളത്. എട്ടാം വാര്‍ഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടി വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതൃത്വം.

LEAVE A REPLY

Please enter your comment!
Please enter your name here