ജോയിന്റ് കൗൺസിൽ അഴിമതിക്കെതിരെ സ്വഭിമാന സദസ്സ്

0
1

ആലുവ:ജോയിന്റ് കൗൺസിൽ മുൻ ജനറൽ സെക്രട്ടറിയായിരുന്ന എം എൻ വി ജി അടിയോടിയുടെ 19ാം ഓർമദിനത്തിൽ ആലുവ മിനി സിവിൽ സ്റ്റേഷനിൽ സ്വാഭിമാന സദസ്സ് സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ . വി സി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. അഴിമതി രഹിത സിവിൽ സർവീസും സുതാര്യമായ ഭരണകൂട സംവിധാനങ്ങളുമാണ് ജനാധിപത്യരാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാന മെന്നും ആയതിലേക്കു സോഷ്യൽ ഓഡിറ്റിംഗ് സമ്പ്രദായത്തിന് ഇന്ന് തുടക്കം കുറിച്ചതായി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹംപറഞ്ഞു..ജോയിന്റ് കൗൺസിൽ ആലുവ മേഖല പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പി ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കൗൺസിൽ അംഗം യൂസഫ് ,അബ്ദുൽ റസാഖ്‌, ഡിക്സി ഫ്രാൻസിസ്, വിജി എം എസ് ,.സുകന്യ കൃഷ്ണൻ എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here