മാലിന്യമുക്ത പഞ്ചായത്ത് എന്നത് കടലാസിൽ മാത്രം; ഗുരുതര ആരോപണങ്ങളുമായി ചെങ്ങമനാട് പ്രതിപക്ഷം

0
4

ചെങ്ങമനാട്: 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ്, പ്രകടനപത്രിയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് അവരാൽ കഴിഞ്ഞിട്ടില്ലെന്ന ശക്തമായ ആരോപണവുമായി പ്രതിപക്ഷം. പ്രസിഡണ്ട് പദം രണ്ടര വർഷം വീതം പങ്കിട്ടെടുക്കുന്ന രീതിയാണ് കോൺഗ്രസിൽ നടപ്പിലായത്. പഞ്ചായത്ത് തനത് വരുമാനം ഉപയോഗിച്ച് ഗവൺമെന്റ്റ് പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കുന്നതിൽ ഭരണസമിതി വളരെ പുറകിലാണ്.

കുടുംബശ്രീയെ കാര്യമായി സഹായിക്കുന്ന നിലപാടിലല്ല ഭരണസമിതി. കേരളോത്സവം കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയുന്നില്ല യുവജനക്ഷേമ ബോർഡ് നിർദ്ദേശിക്കുന്ന തരത്തിലുള്ള നടത്തിപ്പല്ല ഉണ്ടാകുന്നത്. വയോജനങ്ങൾക്ക് ഗുണകരമായ പദ്ധതികൾ ഒന്നും ആവിഷ്കരിച്ച് നടപ്പിലാക്കുന്നില്ല പകൽ വീടിൻ്റെ പ്രവർത്തനം ആരംഭിക്കുന്നതിന് കഴിഞ്ഞിട്ടില്ല. ഭിന്നശേഷി കലോത്സവത്തിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം വളരെ കുറവാണ്. പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകൾക്ക് വേണ്ടത്ര ഫണ്ട് നീക്കി വയ്ക്കാറില്ല. ലൈബ്രറികൾക്ക് ഫണ്ട് നീക്കി വെക്കാറില്ല, പഞ്ചായത്ത് ലൈബ്രറിക്ക് ഒരു രൂപ പോലും നീക്കി വെച്ചിട്ടില്ലയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

പഞ്ചായത്തിന് മുന്നിൽ കിടക്കുന്ന ഗ്രൗണ്ടിൽ ഷോപ്പിംഗ് കോംപ്ലക്സ് പണിയുമെന്ന വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞില്ല. പഞ്ചായത്ത് ഹാൾ പോലും ഭംഗിയാക്കി മാറ്റുവാൻ കഴിഞ്ഞിട്ടില്ല. ചെങ്കൽ തോട്ടിൽ നിന്നും വർഷംതോറും 25 ലക്ഷം രൂപയുടെ മണ്ണ് എടുത്ത് മാറ്റുന്നതിനും അത് ലേലം ചെയ്തു വരുമാനം വർദ്ധിപ്പിക്കുന്നതിനും കഴിയും. ഈ ഇനത്തിൽ ഒന്നേകാൽ കോടി രൂപ നഷ്ടപ്പെടുത്തി. പഞ്ചായത്തിൽ തരിശുള്ള ഭൂമി കൃഷി യോഗ്യമാക്കുവാൻ പഞ്ചായത്ത് കാര്യമായ പരിശ്രമം നടത്തിയില്ല. ഇത് സഹകരണ ബാങ്ക് ആണ് ഭംഗിയായി നിറവേറ്റുന്നത്. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസന പ്രവർത്തനങ്ങൾ അല്ല നടക്കുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ ഭൂരഹിത ഭവനരഹിതരായ ജനറൽ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് പോലും ഭൂമിയോ വീടോ നിർമ്മിച്ചു നൽകുവാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിലെ എസ് സി വിഭാഗങ്ങൾ താമസിക്കുന്ന സങ്കേതങ്ങളിൽ വീട് മെയിന്റനൻസ് ഉൾപ്പെടുത്തി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിൽ വിവേചനം ഉണ്ട്. എസ് സി വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന വാർഡുകളെയും, വളരെ കുറവുള്ള വാർഡുകളെയും ഒരേപോലെ കാണുന്നത് അർഹതപ്പെട്ട എസ് സി വിഭാഗക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കാതെ പോകുന്നു.

പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ജൽജീവൻ പദ്ധതിക്ക് വേണ്ടി റോഡുകൾ കുഴിച്ച് താറുമാറാക്കുകയും ശേഷം റോഡുകൾ നന്നാക്കിയില്ലെന്ന് മാത്രമല്ല കുടിവെള്ള കണക്ഷൻ നൽകിയതുമില്ല.  പിന്നോക്ക അവസ്ഥയിൽ ഉള്ളതും ഗ്രാമീണ റോഡുകളുടെ ദൈർഘ്യം വളരെ കൂടുതൽ ഉള്ളതുമായ വാർഡുകൾക്ക് കൂടുതൽ തുക നീക്കി വയ്ക്കുന്നില്ല. കക്കൂസ് മെയിൻ്റനൻസ് പൂർണ്ണമായും പദ്ധതി വിഹിതത്തിൽ നിന്നും എടുത്തു കളഞ്ഞു. വീട് മെയിൻ്റനൻസിന് അനുവദിക്കുന്ന തുക വളരെ കുറവാണ്. ഒരു വാർഡിൽ നിന്ന് ഒന്നോ രണ്ടോ മാത്രമാണ് നൽകുന്നത്. 2 സെൻ്റ് കോളനിയുടെ നവീകരണത്തിന് തുക നീക്കി വയ്ക്കുന്നില്ല. ദുരിത പൂർണമായ അവസ്ഥയാണ് കോളനിയിൽ 2 സെൻ്റിന് പട്ടയം നൽകുന്നതിന് ആവശ്യമായ ഒരു നടപടിയും എടുക്കുന്നില്ല. ജനങ്ങൾ പിരിവെടുത്ത് ഭൂമി വാങ്ങി പഞ്ചായത്തിന് നൽകിയ പുറയാർ കല്ലും കോട് ഭാഗത്തുള്ള രണ്ടര സെന്റ് ഭൂമിയിൽ അംഗണവാടി കെട്ടിടം പണിയുന്നതിന് ഒരു നീക്കവും പഞ്ചായത്ത് നടത്തിയിട്ടില്ല.

അപകടവസ്ഥയിൽ ആയ വെങ്ങോലം കുന്ന് പാലം പണിയുന്നതിന് ഒരു ശ്രമവും നടത്തുന്നില്ല. മാലിന്യമുക്ത പഞ്ചായത്ത് എന്നത് കടലാസിൽ മാത്രം.. പഞ്ചായത്തിലെ പല വാർഡുകളിലും വലിച്ചെറിയുന്ന മാലിന്യ കൂമ്പാരം കാണുന്ന അവസ്ഥ ഉണ്ട്. ഗവൺമെന്റിൻ്റെ വ്യവസായ നയത്തിന്റെ ഭാഗമായി പഞ്ചായത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനോ പുതിയതായി ഒരാൾക്കെങ്കിലും തൊഴിൽ കൊടുക്കുന്നതിനോ കഴിഞ്ഞിട്ടില്ല.  വയോജനങ്ങൾക്ക് നൽകുന്ന കട്ടിൽ പദ്ധതി വിഹിതത്തിൽ നിന്നും എടുത്തുമാറ്റി. പഞ്ചായത്തിൽ പട്ടികളുടെ ശല്യം രൂക്ഷമാണ് പലർക്കും പട്ടിയുടെ കടി ഏൽക്കുന്ന അവസ്ഥ ഉണ്ട്. ഇതിന് ഒരുവിധ പരിഹാരവും കാണുന്നതിന് കഴിഞ്ഞിട്ടില്ല. ദേശം പുറയാർ റോഡ്, ദേശം മടത്തിമൂല റോഡ്, ആവണംകോട് ലിഫ്റ്റ് ഇറിഗേഷൻ റോഡ് തുടങ്ങി നിരവധി റോഡുകൾ താറുമാറായി കിടക്കുകയാണ്. ഇതിനു ഫണ്ട് അനുവദിക്കുന്നില്ല. ദുരന്തനിവാരണ സേനയുടെ പ്രവർത്തനം ഒന്നും തന്നെ നടക്കുന്നില്ല. നല്ല രീതിയിൽ നടന്നിരുന്ന ഐ സി ഡി എസിന്റെ ൻ്റെ പ്രവർത്തനം പഞ്ചായത്തിൽ മന്ദഗതിയിലായി എന്നിങ്ങനെ നീളുന്നു പ്രതിപക്ഷ ആരോപണങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here