ശ്രീമൂലനഗരം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞ അഞ്ചുവർഷക്കാലം സമസ്ത മേഖലകളിലും വികസനം എത്തിക്കാനായി എന്ന ആത്മവിശ്വാസത്തിൽ ജനങ്ങൾക്കായി ചെയ്ത കാര്യങ്ങൾ എടുത്ത് പറയുകയാണ് ഭരണപക്ഷം. ലൈഫ് ഭവനപദ്ധതിയിൽ 400-ഓളം അപേക്ഷ കർക്ക് വീടുനിർമ്മിക്കാൻ നടപടി സ്വീകരിച്ചു. പഞ്ചായത്തിലെ മിക്കവാറും റോഡുകളുടെ റീ-ടാറിങ് പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിവരുന്ന റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.
കുടുംബാരോഗ്യകേന്ദ്രത്തിൽ ക്ഷയരോഗ നിർണയത്തിനും തൈറോയ്‌ഡ് നിർണയത്തിനും ആധുനിക മെഷീൻ വാങ്ങി. ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെൽനെസ് സെൻ്റർ ആയി ഉയർത്തി. ഇവിടെ ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിച്ചു. യോഗഹാൾ നിർമിച്ചു. കമ്യൂണിറ്റി ഹാളിൽ ശൗചാലയ സമുച്ചയവും അടുക്കള സമുച്ചയവും പണികഴിപ്പിച്ചു.
കുടുംബശ്രീ ഓഫീസ് നവീകരണത്തിനും കൃഷിഭവൻ ഓഫീസ് നവീകരണത്തിനും തുക ചെലവഴിച്ചു. പഞ്ചായത്ത് ഓഫീസിൽ ജനറേറ്റർ സ്ഥാപിച്ചു. പ്രധാന കവലകളിൽ 16 മിനി മാസ്റ്റ് ലൈറ്റു കൾ സ്ഥാപിക്കുന്നു. ആതുരരംഗത്ത് മികച്ച പ്രവർത്തന ങ്ങൾക്ക് ഏറ്റവും നല്ല പഞ്ചായത്തിനുള്ള ആർദ്രം പുരസ്കാരം, ഈ മുറ്റം പദ്ധതിയിൽ ഡിജിറ്റൽ സാക്ഷരതാരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനവും ഹരിത മിഷൻ കേരളയുടെ മാലിന്യമുക്ത പഞ്ചായത്ത് ബഹുമതി, തൊഴിലുറപ്പ് മേഖലയിൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം എന്നിവ നേട്ടമായി. 2024 – 2025 സാമ്പത്തിക വർഷത്തിൽ മുഴുവൻ പദ്ധതിത്തുകയും ചെലവഴിച്ചതിന് ജില്ലാ ആസൂത്രണ സമിതിയുടെ പുരസ്കാരം നേടി.
മൂന്ന് അങ്കണവാടി കെട്ടിടങ്ങൾ പുതിയതായി പണിതു. ഓപ്പൺ ജിം സ്ഥാപിച്ചു. ഹരിതകർമസേനയ്ക്ക് വാഹ നസൗകര്യവും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. പ്രധാന കവലകളിൽ സി സിടിവി ക്യാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. ബഡ്‌സ് സ്കൂൾ, എൽപി സ്കൂൾ വിദ്യാർഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാഹനസൗകര്യം ഏർപ്പെടുത്തി. ഗ്രാമവണ്ടി സം വിധാനം ഏർപ്പെടുത്തി. പഞ്ചായത്തിലെ മുഴുവൻ സ്‌ട്രീറ്റ് ലൈറ്റുകളിലും എൽഇഡി ബൾബുകൾ സ്ഥാപിച്ചു. ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള റോഡുകളുടെ അറ്റകുറ്റ പണികൾ പൂർത്തീകരിച്ചു.
ജനങ്ങൾക്കായി നിരവധി പദ്ധതികൾ പൂർത്തീകരിച്ചതുകൊണ്ട് തന്നെ വരും തെരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഭരണപക്ഷി നേരിടാൻ ഒരുങ്ങുന്നത്.

