തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ്: കീഴ്മാട് എസ് ‍ഡി പി ഐ പത്തിടങ്ങളിൽ മത്സരിക്കും

0
19

കീഴ്മാട്: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കേ കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ ജയസാധ്യതയുള്ള പത്ത് വാർഡുകളിൽ മത്സരിക്കാൻ എസ് ‍ഡി പി ഐ തീരുമാനിച്ചു. കൂടാതെ മൂന്ന് ബ്ലോക്കിലേക്കും ഒരു ജില്ലാ പഞ്ചായത്തിലേക്കും കീഴ്മാട് നിന്നും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും.

വെള്ളിയാഴ്ച എസ് ‍ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ആഷിഖ് നാലാംമൈലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനിച്ചത്. എസ് ‍ഡി പി ഐ ആലുവ മണ്ഡലം സെക്രട്ടറി സഫീർ ശ്രീമൂലനഗരം, പാർട്ടി കീഴ്മാട് പഞ്ചായത്ത് സെക്രട്ടറി ഫെമീർ ഉമ്മർ, അബ്ദുൽ സത്താർ, മജീദ് ചാലക്കൽ, മുഹമ്മദ് സ്വാലിഹ്, റഫീഖ് കുന്നുംപുറം, അൻവർ മനക്കക്കാട് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here