കീഴ്മാട്: കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ സുപ്രധാന വികസന നേട്ടങ്ങൾ കൈവരിച്ചതായി കീഴ്മാട് ഭരണസമിതി. ആരോഗ്യ മേഖലയിലെ നേട്ടങ്ങളായി സംസ്ഥാന തലത്തിൽ പഞ്ചായത്തിന് ലഭിച്ച അവാർഡുകൾ ഇവർ എടുത്തു പറയുന്നു. ആർദ്രം പുരസ്കാരം, കായകല്പം പുരസ്കാരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കാർഷിക മേഖലയിൽ ഏകദേശം 240 ഏക്കറോളം തരിശായി കിടന്ന ഭൂമിയിൽ കൃഷി ഇറക്കാൻ കഴിഞ്ഞു എന്നതും പ്രധാന നേട്ടമാണ്. കൂടാതെ
- പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്ന് അങ്കണവാടികൾക്കായി സ്ഥലം വാങ്ങി.
- പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു അങ്കണവാടിയുടെ നിർമ്മാണം നടന്നു കഴിഞ്ഞു.
- എംപി ഫണ്ട് ഉപയോഗിച്ച് ഒരു അങ്കണവാടിയും, എംഎൽഎ ഫണ്ട് ഉപയോഗിച്ച് രണ്ട് അങ്കണവാടികളും നിർമ്മിച്ചു.
- ഈ മേഖലയിൽ മാത്രം വലിയ തുക ഫണ്ട് ഉപയോഗിച്ചതായും അധികൃതർ സൂചിപ്പിച്ചു.
- പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എൽപി സ്കൂളിനായി 35 ലക്ഷം രൂപ മുടക്കി പുതിയ ബ്ലോക്ക് നിർമ്മിച്ചു.
- യുപി സ്കൂളിൽ 25 ലക്ഷം രൂപ മുടക്കി അഞ്ച് പുതിയ ബാത്‌റൂമുകൾ നിർമ്മിച്ചു. സ്കൂളിൽ മുൻപ് ബാത്‌റൂമുകൾ ഉണ്ടായിരുന്നില്ല എന്ന പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്.
- പൊതുവിദ്യാഭ്യാസ ഓഫീസിൽ നിന്ന് സ്കൂളിനായി രണ്ട് കോടി രൂപ അനുവദിച്ചതിൽ ഒരു കോടി രൂപയുടെ നിർമ്മാണം പുരോഗമിച്ച് കഴിഞ്ഞിട്ടുണ്ട്.
- മറ്റെല്ലാവരും ഗ്രാമവണ്ടി ആരംഭിക്കുന്നതിന് മുൻപ് തന്നെ പഞ്ചായത്ത് ഗ്രാമവണ്ടി ഇറക്കി. രണ്ട് വർഷമായി ഈ ആശയം നടപ്പാക്കി വരുന്നു.
യുവജന സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ (ജിസിഡിഎയുടെ ഇമ്പ്ലിമെന്റേഷനിൽ) പഞ്ചായത്ത് സ്റ്റേഡിയം നിർമ്മിക്കാനായി മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാനായി പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ വെച്ചിട്ടുണ്ട്. ഇതിന്റെ എഗ്രിമെന്റ് വെച്ചാൽ ഉടൻ തന്നെ ഈ പദ്ധതി നടപ്പാകുമെന്നും അധികൃതർ അറിയിച്ചു.

