ആലുവ
അദ്ധ്യാപികമാർ സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചശേഷം കാർ നിറുത്താതെ പോയി. പരിക്കേറ്ര അദ്ധ്യാപികയെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിച്ച ആലുവ ബി.ആർ.സി അദ്ധ്യാപിക കൊടികുത്തുമല സ്വദേശിനി ഷീല ജെയിംസിനാണ് (45) പരിക്കേറ്റത്. സ്കൂട്ടർ ഓടിച്ചിരുന്ന ബി. ആർ.സി അദ്ധ്യാപിക അനു വി. ജോൺ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

