ആലുവ
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 2015-2021 കാലഘട്ടത്തിൽ ജോലിചെയ്തിരുന്ന സേനാംഗങ്ങൾ ഒത്തുചേർന്നു. ‘തിരികെ – 2025 ഓർമ്മകളുടെ ഓളപ്പരപ്പിലേക്ക്’ എന്ന പേരിലായിരുന്നു ഒത്തുചേരൽ.
കീഴ്മാട് ഏലി ഹിൽസിലാണ് സംഗമം നടന്നത്. സംഗമം മുൻ ആലുവ എസ്എച്ച്ഒയും പീരുമേട് ഡിവൈഎസ്‌പിയുമായ വിശാൽ ജോൺസൺ ഉദ്ഘാടനം ചെയ്തു. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജി.പി. മനുരാജ് മുഖ്യപ്രഭാഷണം നടത്തി.ജെർട്ടീന ഫ്രാൻസിസ്, എൻ.പി. അലി, ഇ.എ. അബ്ദുൽ അസീസ്, പി. സുരേഷ്, എം.ടി. റെജി, ടി.വി. ഷാജു, എം.എ. നവാസ്, പ്രമീളാ രാജൻ, ടി.പി. രാജു എന്നിവർ സംസാരിച്ചു, വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ എൻ.എ. മുഹമ്മദ് അമീറിനെ ആദരിച്ചു.

