കീഴ്മാട് : വാർഡ് വിഭജനത്തോടെ ഇടതുപക്ഷത്തിന് സ്ഥാനാർത്ഥി നിർണയം പോലും അനിശ്ചിതത്വത്തിലാക്കിയ പഞ്ചായത്ത് എട്ടാം വാർഡിൽ യു.ഡി.എഫിൻ്റെ ശക്തനായ സ്ഥാനാർത്ഥിയായി രംഗത്തെത്തിയിരിക്കുകയാണ് സലാം ആയത്ത്. പൊതുസേവന പ്രവർത്തനങ്ങളിൽ നാട്ടിലെന്നും സജീവമായി മുൻനിരയിലുള്ള സലാമിന് തെരഞെടുപ്പ് ഗോദയിൽ മുൻനിരയിലെത്താൻ എളുപ്പം കഴിയും.
നിലവിലെ യു.ഡി.എഫ് കീഴ്മാട് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമാണ്. പൊതുപ്രവർത്തനത്തോടൊപ്പം ബിസിനസ് രംഗത്തും സജീവമായ ഇദ്ദേഹം ആദ്യ തവണയാണ് മത്സരിക്കുന്നതെങ്കിലും വാർഡിൽ വലിയ വിജയപ്രതീക്ഷയുണ്ട്. പാരമ്പര്യ കോൺഗ്രസ് കുടുംബമായ ഇദ്ദേഹത്തിന് സുഹൃത്തുക്കളും ഭാര്യയും മക്കളുമെല്ലാം പിന്തുണയുമായി ഒപ്പമുണ്ട്.

