ആലുവ: ഒരു എൽ. ഐ. സി ഏജന്റായതുകൊണ്ടുതന്നെ നാടിൻറെ മുക്കും മൂലയും അറിയുന്ന ഗായത്രിയെയാണ് ചെങ്ങമനാട് പഞ്ചായത്തിലെ 12-ാം വാർഡിലേക്ക് എൽ.ഡി.എഫ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. സി. പി. ഐ(എം) പാർട്ടി ലോക്കൽ കമ്മിറ്റി മെമ്പറായും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയായും രാഷ്ട്രീയത്തിൽ സജീവമാണ് ഗായത്രി. ഗായത്രിയുടേത് ഹാട്രിക്ക് മത്സരമായതുകൊണ്ടുതന്നെ യു. ഡി. എഫിന്റെ സ്ഥാനാർത്ഥിക്കിത് ഒരു കടുത്ത വെല്ലുവിളിയായിരിക്കും എന്നതുറപ്പാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ജനപ്രിയ നേതാവുകൂടിയാണ് ഇവർ.
ഭർത്താവും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിൽ നിന്നും ലഭിക്കുന്ന പിന്തുണയോടും കൂടിയാണ് ഗായത്രി ഇത്തവണ മത്സരിക്കാനൊരുങ്ങുന്നത്. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പ്രചരണ രംഗത്ത് സജീവമാണ് ഗായത്രി.

