കീഴ്മാട് : രണ്ടാം തവണ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ധന്യ പ്രദീഷ് ഇത്തവണ വിജയപ്രതീക്ഷയിലാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ എടുത്തു കാട്ടി പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ജനസേവനത്തിനു വേണ്ടി ജീവിതം മാറ്റി വെച്ച ധന്യ വര്ഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ്.
നിലവിൽ ആലുവ മണ്ഡലം മഹിളാ മോർച്ച പ്രസിഡന്റാണ്. നഴ്സിംഗ് ബിരുദധാരിയായ ധന്യ പൊതുപ്രവർത്തനത്തോടൊപ്പം ആതുരസേവന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നുണ്ട്. എല്ലാ രാഷ്ട്രീയ – പൊതു പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയുമായി ഭർത്താവ് പ്രദീഷും മക്കളായ അഭിനവും ശ്രീഭദ്രയും കൂടെയുണ്ട്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വനിതാ പ്രവർത്തക എന്ന നിലയിൽ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇത്തവണ ബി ജെ പി നേതൃത്വം.

