ആലുവയ്ക്ക് കാവലാകാൻ പി എം മൂസക്കുട്ടി

0
8

ആലുവ: 15 വയസ്സു മുതൽ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായ വ്യക്തി, കാലങ്ങളായി കോൺ​ഗ്രസ്സിന്റെ നിരവധി പദവികൾ വഹിക്കുന്ന നേതാവ്, ആലുവ മുൻസിപ്പാലിറ്റി 26-ാം ഡിവിഷനിലെ സ്ഥാനാർത്ഥിക്ക് വിശേഷണങ്ങൾ നിരവധിയാണ്. പി എം മൂസക്കുട്ടിയെന്ന ജനകീയ നേതാവിന് പൊതു പിന്തുണയേറെയാണ്. സാമൂഹ്യ സാംസ്കാരിക രം​ഗത്ത് സജീവമായ ഇദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങളുമായി സജീവമാണ്.

ആലുവയുടെ സ്പന്ദനമറിഞ്ഞ നേതാവെന്ന ഖ്യാതിക്ക് അർഹനാണ് ഇദ്ദേഹം. കാരണം, 2010-15 വർഷങ്ങളിൽ ഇതേ ഡിവിഷനിൽ കൗൺസിലറായിരുന്നു ഇദ്ദേഹം. കൂടാതെ, ആലുവ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ആലുവ മർച്ചന്റ് അസോസിയേഷൻ‌ സെക്രട്ടറി, തുടങ്ങി നിരവധി പദവികളും വഹിച്ചിട്ടുണ്ട്.

ഭാര്യയും മക്കളുമടങ്ങളുന്ന കുടുംബത്തിലെ ഓരോരുത്തരും പി എം മൂസക്കുട്ടിക്ക് പിന്തുണ നൽകി എപ്പോഴും കൂടെ തന്നെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here