കാഞ്ഞൂർ: രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് കാഞ്ഞൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി എബിൻ ഡേവിസ്. അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിൽ നിന്നാണ് എബിൻ പൊതു പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നത്.
പോളിടെക്നിക്കിൽ ബിരുദം കരസ്ഥമാക്കിയ എബിൻ കോൺഗ്രസ്സിന്റെ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കൂടിയാണ്. വർഷങ്ങളായുള്ള പൊതു പ്രവർത്തന പരിചയമാണ് തെരഞ്ഞെടുപ്പ് ഗോദയിലെ എബിന്റെ കൈമുതൽ. രാഷ്ട്രീയത്തിന് പുറമേ സ്വന്തമായി കച്ചവട സ്ഥാപനവും ഇദ്ദേഹത്തിനുണ്ട്.

