നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ എസ്.സി വനിത സംവരണമുള്ള 3-ാം വാർഡിലേക്ക് യു. ഡി. എഫ് ഇത്തവണ കളത്തിലിറക്കുന്നത് കല്യാണി ഗിരീഷിനെയാണ്. സർവ്വേ സൂപ്രണ്ട് ആയി സേവനമനുഷ്ഠിച്ച് വിരമിച്ച ഇവർ പെൻഷൻ അസോസിയേഷൻ ആലുവ മണ്ഡലം വനിത ഫോറം പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പ്രവർത്തകയുമാണ്.
ഭർത്താവും മകളും പരിപൂർണ പിന്തുണയുമായി രംഗത്തുണ്ട്. ആദ്യത്തെ പോരാട്ടമായതുകൊണ്ടുതന്നെ വലിയൊരു മുന്നേറ്റം കാഴ്ചവയ്ക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കല്യാണി ഗിരീഷ്.

