കീഴ്മാട്: വർഷങ്ങളായി രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് കെ. എച്ച് അൻസാരി. കീഴ്മാട് പഞ്ചായത്തിലെ 3-ാം വാർഡിൽ യു. ഡി. എഫിനെ പ്രതിനിധീകരിച്ചാണ് അൻസാരി കളത്തിലിറങ്ങുന്നത്. കോൺഗ്രസ് പാർട്ടി കീഴ്മാട് 3-ാം വാർഡ് പ്രസിഡന്റ് കൂടിയായ ഇദ്ദേഹം ജനങ്ങളുടെ ഇടയിൽ വളരെയധികം സുപരിചിതനാണ്.
ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം പ്രചരണത്തിൽ കൂടെത്തന്നെയുണ്ട്. പ്ലംബിങ് കോൺട്രാക്ടറായും ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു. കന്നി അംഗത്തിനൊരുങ്ങുന്നത് കൊണ്ടുതന്നെ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കെ.എച്ച് അൻസാരിയും പാർട്ടി നേതൃത്വവും.

