ആലുവ: ആലുവ മുനിസിപ്പാലിറ്റി 10-ാം ഡിവിഷനിൽ ഇത്തവണ യു. ഡി. എഫിനെ പ്രതിനിധീകരിക്കുന്നത് 9-ാം ഡിവിഷൻ മുൻ കൗൺസിലർ ആയിരുന്ന ജയകുമാർ ആണ്. 9-ാം ഡിവിഷനിൽ ഇത്തവണ വനിതാ സംവരണം ആയതുകൊണ്ട് കൂടുതൽ മുന്നൊരുക്കത്തോടെയാണ് 10-ാം ഡിവിഷനിലേക്ക് പ്രചാരണത്തിനായി ഇറങ്ങുന്നത്. യു. ഡി. എഫ് മണ്ഡലം കമ്മിറ്റി മെമ്പറായും, ബൂത്ത് പ്രസിഡന്റായും ജയകുമാർ ഇപ്പോൾ പ്രവർത്തിക്കുന്നു.
കളമശ്ശേരി അപ്പോളോ ടയേർസ് ട്രേഡ് യൂണിയൻ ലീഡർ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ എൻ. എസ്. എസ് സ്കൂൾ റിട്ടയേർഡ് അദ്ധ്യാപികയാണ്. രണ്ട് മക്കളുണ്ട്. ബി.കോം ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ചവയ്ക്കാൻ കഴിഞ്ഞതുകൊണ്ടുതന്നെ വലിയ ആത്മവിശ്വാസത്തിലാണ് ഇത്തവണ ജയകുമാർ.

