കീഴ്മാട് : ആലുവ സെൻ്റ് മേരീസ് ഹൈസ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായിക മേളയിൽ 40 പോയിൻ്റോടെ എൽ.പി വിഭാഗത്തിൽ തുടർച്ചയായി രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി കീഴ്മാട് തോട്ടുമുഖം ശ്രീനാരായണഗിരി എൽ. പി.സ്കൂൾ. മിത്ര ഹരിശ്ചന്ദ്രൻ, മുഹമ്മദ് ലുക്ക് മാന്വൽ ഹക്കീം തങ്ങൾ പി.എസ് ,ഹിമ ജി എന്നീ വിദ്യാർഥികൾ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. സമാപന സമ്മേളനത്തിൽ സെൻ്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജയ്മോൻ, ആലുവ എ ഇ ഒ സനൂജ ഷംസു എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.


