ആലുവ: ആലുവ മുനിസിപ്പാലിറ്റിയിലെ ബി. ജെ. പിയുടെ സീറ്റ് കാക്കാൻ ശ്രീകാന്ത് എൻ വീണ്ടും തിരഞ്ഞെടുപ്പ് കളത്തിലേക്ക്. ഇത്തവണ അഞ്ചാം ഡിവിഷനിലാണ് ശ്രീകാന്ത് മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ഇലക്ഷനിൽ നാലാം ഡിവിഷനിൽ ലഭിച്ച വിജയം കരുത്തായി കൂടെയുമുണ്ട്.
നിലവിൽ ആലുവ മുനിസിപ്പാലിറ്റി കൗൺസിലർ ആയ ശ്രീകാന്ത് ജനങ്ങളുടെ ഇടയിൽ വളരെ സുപരിചിതനാണ്. ഭാര്യയും രണ്ട് മക്കളും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. രാഷ്ട്രീയത്തിന് പുറമെ ബിസിനസ്സും കൈകാര്യം ചെയ്യുന്നുണ്ട്. എം.കോം ആണ് വിദ്യാഭ്യാസ യോഗ്യത.

