സാധാരണക്കാരുടെ പ്രതിനിധിയായി കീഴ്മാട് 8-ാം വാർഡിൽ എസ് ഡി പി ഐ സ്ഥാനാർത്ഥി അബ്ബാസ് കുറുമ്പംകുടി

1
83

കീഴ്മാട് : ഇടതുപക്ഷ തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിലൂടെ നാട്ടുകാർക്കിടയിൽ സുപരിചിതനായ അബ്ബാസ് കുറുമ്പംകുടി (അബ്ബാസ് കെ.എ) ആണ് കീഴ്മാട് ഗ്രാമ പഞ്ചായത്ത് 8-ാം വാർഡ് എസ് ഡി പി ഐ സ്ഥാനാർത്ഥി. എസ്.ഡി.പി.ഐക്ക് ഏറെ സ്വാധീനമുള്ള വാർഡാണ് ഇത്. എ.ഐ.ടി.യു.സി തൊഴിലാളി യൂനിയനിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ അബ്ബാസ് കഴിഞ്ഞ 10 വർഷമായി എസ്.ഡി.പി.ഐയുടെ സജീവ പ്രവർത്തകനും പാർട്ടിയുടെ കീഴ്മാട് പഞ്ചായത്തംഗവുമാണ്.

സാധാരണക്കാർക്കു വേണ്ടി പാർട്ടി ഭേതമന്യേ പ്രവർത്തിക്കുന്ന അബ്ബാസ് മറ്റ് സ്ഥാനാർത്ഥികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പാർട്ടി നേതൃത്വം പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പൂർണ്ണ പിന്തുണയുമായുണ്ട്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here