ചൂർണ്ണിക്കരയിൽ മാറ്റത്തിന്റെ ശബ്ദവുമായി രവീന്ദ്രൻ ഉണ്ണിത്താൻ

0
110

ചൂർണിക്കര പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് രവീന്ദ്രൻ ഉണ്ണിത്താൻ. പാർട്ടി രാഷ്ട്രീയത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്തുണ്ടെങ്കിലും, ഒരു പൊതു തിരഞ്ഞെടുപ്പിൽ ഉണ്ണിത്താൻ ആദ്യമായാണ് മത്സരിക്കുന്നത്. തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് സിപിഎമ്മിൽ ആയിരുന്നുവെന്നും കക്ഷി രാഷ്ട്രീയത്തിൽ താൻ നല്ല വിധത്തിൽ വർക്ക് ചെയ്തിരുന്നെന്നും, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിട്ട് പ്രവർത്തിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിലെ ചെറിയാൻ ഗ്രൂപ്പ്, സിഐ ഗ്രൂപ്പ് തുടങ്ങിയ ഗ്രൂപ്പ് വഴക്കുകളും പ്രശ്നങ്ങളുമാണ് ഉണ്ണിത്താനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. രാജ്യസ്നേഹം മുന്നിൽ നിർത്തിയാണ് താൻ ഇപ്പോൾ ബിജെപിയുടെ കാൻഡിഡേറ്റ് ആകാൻ സമ്മതിച്ചതെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി. അന്യായവും അധർമ്മവും കണ്ടുമടുത്താണ് താൻ അധർമ്മത്തിന് എതിരായിട്ടുള്ള സമരത്തിന്റെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു. “മാറാത്ത വാർഡും മാറണം, നമുക്ക് മാറ്റണം” എന്നതാണ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ഉണ്ണിത്താന് പറയാനുള്ളത്.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ഉണ്ണിത്താന്റെ കുടുംബം. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു, അവർക്ക് മക്കളുണ്ട്. ബിജെപിയിൽ ചേർന്നതിനും മത്സരിക്കുന്നതിനും കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here