വിജയം ഉറപ്പിച്ച് വിജി ബിജു

0
9

കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്ത് ആറാം വാർഡിൽ യു. ഡി. എഫ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത് വിജി ബിജുവിനെയാണ്. കഴിഞ്ഞ രണ്ടു തവണ നടന്ന തിരഞ്ഞെടുപ്പിലും വിജയം നേടാൻ വിജിക്ക് കഴിഞ്ഞു. വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ കൊടുത്തുകൊണ്ട് മികച്ചൊരു പ്രവർത്തനം വാർഡിൽ കാഴ്ചവയ്ക്കാൻ ജനപ്രതിനിധി എന്ന നിലയിൽ വിജിക്ക് സാധിച്ചു എന്നത് വളരെയധികം ശ്രേദ്ധേയമാണ്. രാഷ്ട്രീയത്തിന് പുറമെ ബിസിനസ്സും ചെയ്തുവരുന്നു. അച്ഛൻ, അമ്മ, ഭർത്താവ്, രണ്ട് മക്കൾ എന്നിവരടങ്ങുന്നതാണ് വിജിയുടെ കുടുംബം.
സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച വിജി ഇത്തവണ യു. ഡി. എഫിനായി കളത്തിലിറങ്ങുന്നത് മത്സരം കൂടുതൽ കടുക്കാനിടയാക്കും എന്നത് സുനിശ്ചിതമാണ്. വാർഡിൽ പ്രചാരണം പുരോഗമിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നേടാനായ മിന്നും വിജയം ഇത്തവണയും നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വിജിയും പാർട്ടി നേതൃത്വവും.

LEAVE A REPLY

Please enter your comment!
Please enter your name here