ക​ഞ്ചാ​വു​മാ​യി നാ​ല് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

0
4

ആ​ലു​വ: വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 25 കി​ലോ​ഗ്രാ​ം ക​ഞ്ചാ​വു​മാ​യി നാ​ല് ഇതരസം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. ഒ​ഡീ​ഷാ സു​ര​ധ സ്വ​ദേ​ശി​ക​ളാ​യ കൃ​ഷ്ണ നാ​യ​ക് (20), രാ​ജ നാ​യ​ക് (25), സ​ഞ്ജീ​ബ് നാ​യ​ക് (20), കാ​ണ്ട​മാ​ൽ സ്വ​ദേ​ശി ന​ന്ദ​മാ​ലി​ക് (35) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും, ആ​ലു​വ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​ഡീ​ഷ​യി​ൽ നി​ന്നാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. ഷോ​ൾ​ഡ​ർ ബാ​ഗി​ൽ പ്ര​ത്യേ​ക പാ​ക്ക​റ്റി​ൽ പൊ​തി​ഞ്ഞാ​യി​രു​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here