ആലുവ: ആലുവ നഗരസഭാ ഓഫീസ് സ്ഥിതിചെയ്യുന്ന 12 -ാം വാർഡിൽ ഇക്കുറി നാത്തൂൻ പോര്. എൽഡിഎഫ് സ്ഥാനാർഥിയായി മിനി ബൈജു തുടർച്ചയായി മൂന്നാം തവണ ജനവിധി തേടുമ്പോൾ യുഡിഎഫിനായി എതിർപക്ഷത്ത് ഭർതൃസഹോദരി ശോഭ ഓസ്വിൻ ആണ്. ശോഭയ്ക്ക് ഇത് കന്നിയങ്കം ആണ്. ഇവർക്ക് പുറമേ എൻഡിഎയിൽ നിന്ന് ഷീബ കിരണും മത്സരംഗത്തുണ്ട്.
ഇതോടെ വാർഡിൽ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. നിലവിൽ ആലുവ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണായ മിനി ബൈജു സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെങ്കിലും സ്വതന്ത്രയായായാണ് മത്സരിക്കുന്നത്.

