കന്നിയങ്കത്തിനൊരുങ്ങി വൈറൽ താരം മി​വാ ജോ​ളി

0
18

ആലുവ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എറണാകുളത്തു കൂടി കടന്നുപോകുമ്പോൾ അദ്ദേഹത്തോടൊപ്പം യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​വാ ജോ​ളി തന്റെ കന്നി അങ്കത്തിനൊരുങ്ങുകയാണ്. വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട​ത്ത​ല ഡി​വി​ഷ​നി​ൽ യു​ഡി എ​ഫ് സ്ഥാനാർത്ഥിയായാണ് മിവ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. മുഖ്യമന്ത്രിക്കു കരിങ്കൊടി കാണിക്കാൻ എത്തിയ പെൺകുട്ടിയെ കോളറിൽ പൊക്കിയെടുത്ത പുരുഷ എസ്ഐയുടെ നടപടി വിവാദമായതോടെ മിവ ഒരുപാട് വാർത്തകളിൽ നിറഞ്ഞിരുന്നു.

കളമശേരി വനിത പോളിടെക്നിക്കിൽ ഇലക്ട്രോണിക്സിൽ ഡിപ്ലോമ ചെയ്യുന്ന സമയത്തു തുടങ്ങിയ രാഷ്ട്രീയത്തോടുള്ള ഇഷ്ടം ഇപ്പോൾ എത്തിനിൽക്കുന്നത് തിരഞ്ഞെടുപ്പ് ഗോദയിലാണ്. വീട്ടിൽ എല്ലാവരും ഇടതുപക്ഷ ചിന്താഗതിക്കാരാണെങ്കിലും മിവ ചേർന്നതു വലതുപക്ഷത്തേക്കാണ്. പോളിടെക്നിക്കിലെ വിരലിലെണ്ണാവുന്ന കെഎസ്‌യു പ്രവർത്തകരിലെ ഒരാളിൽ നിന്ന് ഇന്നു ജില്ലയിലെ തീപ്പൊരി പ്രവർത്തകയാണ് മിവ ജോളി. എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം ക​ഴി​ഞ്ഞ മി​വ ഇ​പ്പോ​ൾ കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here