ആലുവ: പത്രികാസമർപ്പണം അവസാനിച്ചപ്പോൾ ആലുവ നഗരസഭയിൽ ആകെ ലഭിച്ചത് 237 പത്രികകൾ. ഇന്നലെമാത്രം ലഭിച്ചത് 68 പത്രികകളാണ്. ഇവരിൽ 127 സ്ത്രീകളും 110 പുരുഷന്മാരുമാണുള്ളത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ അരമണിക്കൂറിൽ രണ്ട് വാർഡുകളുടെ വീതം പരിശോധന നടക്കും.

