ആലുവ നഗരസഭയിൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും മ​ത്സ​ര​ത്തി​ന്

0
11

അ​ലു​വ: ആ​ലു​വ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ലു​വ​യി​ലെ മൂ​ന്ന് പ്രാ​ദേ​ശി​ക വാ​ര്‍​ത്താ ലേ​ഖ​ക​രും രം​ഗ​ത്ത്. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ന​ഗ​ര​സ​ഭാ മു​ന്‍ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജെ​റോം മൈ​ക്കി​ള്‍, ബി​ജെ​പി മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ര്‍. പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​രെ കൂ​ടാ​തെ മു​ന്‍ കോ​ണ്‍​ഗ്ര​സ് ന്യൂ​ന​പ​ക്ഷ സെ​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ബു പ​രി​യാ​ര​ത്തും ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. എ​ല്ലാ​വ​രും കേ​ര​ള ജേ​ര്‍​ണ​ലി​സ്റ്റ്‌​സ് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​ണ്.

ക​ട​ത്തു​ക​ട​വ് എ​ട്ടാം വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് റി​ബ​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ സാ​ബു പ​രി​യാ​ര​ത്തി​നെ​തി​രെ​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യ പ​ത്മ​കു​മാ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത്. സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ചു​മ​ത​ല രാ​ജി​വ​ച്ച് സാ​ബു സ്ഥാ​നാ​ര്‍​ഥി​യാ​യ​ത്. വ​യ​ലി​നി​സ്റ്റ് കൂ​ടി​യാ​യ പ​ത്മ​കു​മാ​ര്‍ ജ​ന്മ​ഭൂ​മി ലേ​ഖ​ക​നും, സാ​ബു പ​രി​യാ​ര​ത്ത് സി​റാ​ജ് ലേ​ഖ​ക​നു​മാ​ണ്. മ​ണ​പ്പു​റം അ​ഞ്ചാം വാ​ര്‍​ഡി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജെ​റോം മൈ​ക്കി​ള്‍ മ​ത്സ​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here