കീഴ്മാട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വിജയ സാധ്യത ഏറുന്നു; പരസ്യ പ്രചരണം അവസാനിച്ചു

0
202

കീഴ്മാട്: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വി എ ഇബ്രാഹിംകുട്ടിയുടെ തെരഞ്ഞെടുപ്പ് പരസ്യ പ്രചരണം പൂര്‍ത്തിയായി. ഇന്ന് വൈകിട്ട് മുട്ടത്തുംകുടി മുതല്‍ നാലു സെന്റ് വരെ പോയി പെരിയാര്‍ പോര്‍ട്ടറീസ് വരെ വാഹന ജാഥയും സ്ഥാനാര്‍ത്ഥി പര്യടനവും ഉള്‍പ്പെട്ട കലാശക്കൊട്ട് നടന്നു. കലാശക്കൊട്ടിന്റെ ഭാഗമായി പരിപാടിയുടെ ഭാഗമായി പദയാത്രയും റോഡ്‌ഷോയും സംഘടിപ്പിച്ചു. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നിരവധി ആളുകളാണ് വി എ ഇബ്രാഹംകുട്ടിയെന്ന സാമൂഹ്യ പ്രവര്‍ത്തകന് പിന്തുണയറിയിച്ച് എത്തിയത്.

നിരവധി പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ക്കായി വെല്‍ഫെയര്‍ പാര്‍ട്ടി അണിയറയില്‍ ഒരുക്കുന്നത്. ജയിക്കുന്ന വാര്‍ഡുകളില്‍ ‘എന്റെ വാര്‍ഡ്’ എന്ന് പറയുന്ന ഒരു ആപ്ലിക്കേഷന്‍ ആരംഭിക്കും. പഞ്ചായത്ത് തലത്തിലുള്ള എന്ത് ആവശ്യങ്ങള്‍ ഉണ്ടെങ്കിലും ആ വാര്‍ഡിലെ ജനങ്ങള്‍ക്ക് ഈ ആപ്ലിക്കേഷനില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കും. ജയിക്കുന്ന വാര്‍ഡുകളിലെല്ലാം 100% കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ വന്നുള്ള സേവനം നടപ്പിലാക്കും. അസുഖബാധിതരായ ആളുകള്‍ക്കായി മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സി സേവനം ലഭ്യമാക്കും.

ഇതിനായി ഡോക്ടര്‍മാരുടെ ഒരു ടീം രൂപീകരിക്കും. ചികിത്സിക്കേണ്ട സ്ഥലം, ഫണ്ട് കുറഞ്ഞു കിട്ടുന്ന ആശുപത്രികള്‍ എന്നിവയെക്കുറിച്ച് സംശയമുള്ള ആളുകള്‍ക്ക് റിപ്പോര്‍ട്ടും മറ്റു വിവരങ്ങളും നല്‍കിയാല്‍ ഈ ടീം സൗജന്യമായി കണ്‍സള്‍ട്ടന്‍സി സര്‍വീസ് നല്‍കും. എവിടെയാണ് ട്രീറ്റ്‌മെന്റ് ചെയ്യേണ്ടത്, എന്താണ് റേറ്റ്, മാക്സിമം ബെസ്റ്റ് റേറ്റ് എവിടെ എന്ന കാര്യങ്ങളെക്കുറിച്ച് ഈ സേവനം വഴി അറിയാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here