sir sumesh roy

എക്സലെൻസ് ഇൻ ടിച്ചിങ് അവാർഡ് നേടിയ സുമേഷ് റോയിക്ക് കീഴ്മാട് പഞ്ചായത്തിന്റെ ആദരം

കീഴ്മാട്: ചെന്നൈയിലെ എ എം ഇ ടി സർവകലാശാലയിൽ നിന്ന് എക്സലെൻസ് ഇൻ ടീച്ചിങ് അവാർഡ് കരസ്ഥമാക്കിയ സുമേഷ് റോയിയെ കീഴ്മാട് ഗ്രാമപഞ്ചായത്ത് ആദരിച്ചു. അധ്യാപനരംഗത്തെ മികവിനുള്ള അംഗീകാരമായാണ് പുരസ്കാരം ലഭിച്ചത്.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സുമേഷ് റോയിയെ ആദരിച്ചു. വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്കും അധ്യാപനരംഗത്തെ സംഭാവനകൾക്കും ചടങ്ങിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top