periyar river

പെരിയാർ സംരക്ഷണ സന്ദേശവുമായി നദീ ദിനാചരണം

ആലുവ: കേരള നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പെരിയാർ തീരത്തും അദ്വൈതാശ്രമത്തിലുമായി നദീ ദിനാചരണം സംഘടിപ്പിച്ചു. ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എസ്.പി. രവി അധ്യക്ഷത വഹിച്ചു.

അൻവർ സാദത്ത് എം.എൽ.എ., മുൻ എം.പി. സെബാസ്റ്റ്യൻ പോൾ, നഗരസഭാധ്യക്ഷ സൈജി ജോളി, ശ്രീലത രാധാകൃഷ്ണൻ, രജനി ശ്രീകാന്ത്, സുബീഷ് ഇല്ലത്ത്, എലൂർ ഗോപിനാഥ്, പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി, ചിന്നൻ ടി. പൈനാടത്ത്, ഡോ. എസ്. രാമചന്ദ്രൻ, കെ. രാജൻ, ഉണ്ണികൃഷ്ണൻ തണൽ, ശബരി മുണ്ടയ്ക്കൽ, കെ. ബിനു എന്നിവർ പ്രസംഗിച്ചു.

പെരിയാറിന്റെയും മറ്റ് നദികളുടെയും സംരക്ഷണത്തിന്റെ ആവശ്യകതയും ജലസ്രോതസ്സുകൾ നേരിടുന്ന വെല്ലുവിളികളും പരിപാടിയിൽ ചർച്ചയായി. നദികളുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തുന്നതിനും ജലസ്രോതസ്സുകൾ മലിനമാകുന്നത് തടയുന്നതിനും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

ആലുവ നഗരസഭ, പരിസ്ഥിതി സംരക്ഷണ സംഘം, ആലുവ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ഓൾ ഇന്ത്യ റിവേഴ്സ് ഫോറം, ക്ലൈമറ്റ് വീക്ക് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് നദീ ദിനാചരണം സംഘടിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top