1

 വസ്‌ത്ര വ്യാപാര സ്‌ഥാപനത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്‌ടം

ആലുവ: ആലുവ നഗര മധ്യത്തിലെ വസ്‌ത്ര വ്യാപാര സ്‌ഥാപനത്തില്‍ തീപിടിത്തം. ആലുവ പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപം പ്രവര്‍ത്തിക്കുന്ന ദീന്‍ ഇന്‍ എന്ന വസ്‌ത്രശാലയിലാണ്‌ തീപിടിത്തമുണ്ടായത്‌. ചൊവ്വാഴ്‌ച പുലര്‍ച്ചെ 6 മണിക്കായിരുന്നു സംഭവം.
രാവിലെ കടയ്‌ക്കകത്തു നിന്ന്‌ പുക ഉയരുന്നത്‌ കണ്ടാണ്‌ തീപിടിത്ത വിവരം അറിഞ്ഞത്‌. വിവരമറിഞ്ഞ്‌ തൊട്ടടുത്തുള്ള അഗ്നി രക്ഷാസേന സ്‌ഥലത്തെത്തി തീ അണച്ചു. എന്നാല്‍ അതിനോടകം കടയിലുണ്ടായിരുന്ന വസ്‌ത്രങ്ങള്‍, ഫര്‍ണിച്ചര്‍, എ.സി ഉള്‍പ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്‌ടം സംഭവിച്ചതായാണ്‌ പ്രാഥമിക നിഗമനം. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്നാണ്‌ സൂചന. ആലുവ സ്വദേശി റിയാസിന്റെ ഉടമസ്‌ഥതയിലുള്ളതാണ്‌ സ്‌ഥാപനം. നാല്‌ വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന കടയില്‍ നല്ല നിലയില്‍ കച്ചവടം നടന്നു വരികയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top