attack

കുട്ടമശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം:  കുട്ടമശേരി സ്വദേശി അഫ്സലിനാണ് മർദ്ദനമേറ്റത്

ആലുവ: കുട്ടമശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം. റോഡിൽ തടഞ്ഞു നിർത്തി ഒരു സംഘം ആളുകൾ കുട്ടമശേരി സ്വദേശി അഫ്സലിനെ മർദിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.


ആക്രമണവുമായി ബന്ധപ്പെട്ട് കുട്ടമശേരി സ്വദേശി ഷംസുദ്ദീൻ, മകൻ ഷവാബ് എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഷംസുദ്ദീന്‍റെ മറ്റൊരു മകൻ ഷഫീക്ക് ഒളിവിലാണ്. കഴിഞ്ഞ ജൂണിൽ അഫ്സൽ ഇവരെ അക്രമിച്ചതിന്‍റെ പ്രതികാരമായിട്ടായിരുന്നു അക്രമം.


വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം എന്ന് ആലുവ ടൗൺ പൊലിസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top